സേവ്യർ ചിറ്റിലപ്പിളളി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

വടക്കാഞ്ചേരി : വടക്കാഞ്ചേരി നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിളളി ജില്ലാ സപ്ലൈ ഓഫീസർ സി.എസ്. ഉണ്ണികൃഷ്ണകുമാർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു . എൽഡിഎഫ് നിയോജക മണ്ഡലം സെക്രട്ടറി പി. എൻ. സുരേന്ദ്രൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.ആർ. സോമനാരായണൻ, എ.എസ്. കുട്ടി, മേരി തോമസ്, കെ.കെ. ചന്ദ്രൻ, കെ.എം. മൊയ്തു എന്നിവരുടെ സാന്നിധ്യത്തിൽ 3 സെറ്റ് പത്രികയാണ് സമർപ്പിച്ചത്.