വടക്കാഞ്ചേരി ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചു

വടക്കാഞ്ചേരി : വാഴാനി ഡാം കുടിവെള്ളത്തിനായി തുറന്ന് വിടാത്തതിനാൽ വടക്കാഞ്ചേരി നഗരസഭയിലെയും തെക്കുംകര ഗ്രാമപഞ്ചായത്തിലെയും പ്രതിപക്ഷ ജനപ്രതിനിധികൾ വടക്കാഞ്ചേരി ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചു. മാർച്ച് 15ന് വാഴാനി ഡാം കുടിവെള്ളത്തിനായി തുറന്ന് വിടണം എന്ന് പ്രോജക്ട് കമ്മിറ്റി തീരുമാനം എടുത്തിട്ടും ഡാം തുറക്കാത്ത ജില്ലാ കളക്ടറുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം.ഉപരോധസമരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് ജിജോ കുരിയൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലും പ്രതിപക്ഷ ജനപ്രതിനിധികൾക്ക് പിന്തുണ നൽകാൻ എം എൽ എ അനിൽ അക്കരയും എത്തിയിരുന്നു. നഗരസഭ കൗൺസിലർമാരായ കെ.അജിത്കുമാർ , എസ്.എ.എ. ആസാദ് കെ.ടി.ജോയ്, ടി.വി.സണ്ണി, പി.എൻ വൈശാഖ്, എ.ആർ.കൃഷ്ണൻകുട്ടി ബുഷ്‌റ റഷീദ്, സന്ധ്യ കൊടയ്ക്കാടത്ത്, റഫീഖ്, ഗോപാലകൃഷ്ണൻ പ്രകാശൻ നിജി ബാബു, രമണി , ജിജി സാംസൺ മണികണ്ഠൻ, ബിജീഷ് ,നബീസ നാസറലി, കമലം ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി. വടക്കാഞ്ചേരി പോലീസ് സമരം ചെയ്ത ജനപ്രതിനിധികളെ അറസ്റ്റ് ചെയ്തു നീക്കി.