വടക്കാഞ്ചേരിയിൽ ഇത്തവണ തീ പാറുന്ന പോരാട്ടം

വടക്കാഞ്ചേരി : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ കടുത്ത മത്സരം. യു ഡി എഫ് നു വേണ്ടി നിലവിലെ എം എൽ എ അനിൽ അക്കര മത്സരിക്കുമ്പോൾ എൽ ഡി എഫ് നു വേണ്ടി മത്സരിക്കുന്നത് സേവ്യർ ചിറ്റിലപ്പിള്ളിയാണ് . അഡ്വ. ഉല്ലാസ് ബാബുവാണ് എൻ ഡി എ സ്ഥാനാർഥി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 43 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അനിൽ അക്കര എൽ ഡി എഫ് സ്ഥാനാർത്ഥിയായ മേരി തോമസിനെ പരാജയപ്പെടുത്തിയത്. തൃശൂർ ജില്ലയിൽ യു ഡി എഫ് ജയിച്ച ഒരേയൊരു മണ്ഡലമായിരുന്നു വടക്കാഞ്ചേരി.