![]()
എരുമപ്പെട്ടി : സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ 400 മീറ്ററില്‍ സ്വർണ്ണം നേടിയ എരുമപ്പെട്ടി ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ജംഷീലയ്ക്ക് ജ്യോതി ലാബോറട്ടറീസ് വീട് നിർമ്മിച്ച് നൽകും .കണ്ടാണശേരിയിൽ ജ്യോതി ലാബോറട്ടറീസ് സ്വന്തമായി വീടില്ലാത്തവർക്ക് സൗജന്യമായി വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയുടെ അഞ്ചാം ഘട്ടം ഉദ്ഘാടന പ്രസംഗത്തിൽ ബഹു.മന്ത്രി ശ്രീ. എ .സി.മൊയ്തീൻ, ഭാവി വാഗ്ദാനമായ കായികതാരം ജംഷീലയ്ക്ക് വീട് നിർമ്മിച്ചു നൽകണം എന്ന അഭ്യർത്ഥനയെ തുടർന്നാണ് പ്രഖ്യാപനമുണ്ടായത്.