യുവ കർഷകൻ നാസർ മങ്കരയുടെ നേതൃത്വത്തിൽ ഞവര നെൽക്കൃഷിക്ക് ആരംഭം

വടക്കാഞ്ചേരി : യുവ കർഷകൻ നാസർ മങ്കരയുടെ നേതൃത്വത്തിൽ എങ്കക്കാട് മങ്കര കിഴക്കേ പാടശേഖരത്തിൽ, അബ്‍ദുറഹ്മാന്റെ ഒന്നരയേക്കർ സ്ഥലത്തു കര- ജൈവ ഞവര, നെൽക്കൃഷിക്ക് വിത്തിടൽ നടന്നു.90 ദിവസം കൊണ്ട് വിളവ്‌ ലഭിക്കുന്ന നെല്ലിനമാണ് ഞവര. വടക്കാഞ്ചേരി കൃഷി ഓഫീസറാണ് ഞവര കൃഷിക്കാവശ്യമായ വിത്ത് നൽകിയത്.കുളത്തിൽ നിന്നും പമ്പ് സെറ്റ് ഉപയോഗിച്ചാണ് കൃഷിക്ക് വെള്ളം ലഭ്യമാക്കുന്നത്.