ദേശീയ ചലച്ചിത്ര പുരസ്കാരം : വടക്കാഞ്ചേരി സ്വദേശി റഷീദ് പാറക്കലിന്റെ സമീർ അന്തിമ റൗണ്ടിൽ

വടക്കാഞ്ചേരി : ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ അന്തിമ റൗണ്ടിലേക്ക് വടക്കാഞ്ചേരി സ്വദേശി റഷീദ് പാറക്കൽ സംവിധാനം ചെയ്ത സമീർ ഉൾപ്പടെ 17 മലയാള ചിത്രങ്ങൾ തീരഞ്ഞെടുത്തു. റഷീദ് പാറക്കലിന്റെ തന്നെ ആത്മകഥാ സ്പർശമുള്ള "ഒരു തക്കാളിക്കൃഷിക്കാരന്റെ സ്വപ്നങ്ങൾ" എന്ന നോവലിനെ ആസ്പദമാക്കിയുള്ള സമീർ എന്ന സിനിമ ഗൾഫിലും വടക്കാഞ്ചേരിയിലുമാണ് ചിത്രീകരിച്ചത് . വാസന്തി, കുമ്പളങ്ങി നൈറ്റ്സ്, മൂത്തോൻ, ഇഷ്‌ക്,വൈറസ്,ജെല്ലിക്കെട്ട് തുടങ്ങിയവയാണ് സമീറിനൊപ്പം അന്തിമ റൗണ്ടിലെത്തിയ മറ്റു മലയാള സിനിമകൾ. പുരസ്‍കാര പ്രഖ്യാപനം മാർച്ചിൽ നടക്കും. വിവിധ ഭാഷകളിൽ നിന്നായി നൂറിലേറെ ചിത്രങ്ങൾ അന്തിമ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.