സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

വടക്കാഞ്ചേരി : മലയാളികളുടെ പ്രിയ കവയത്രി സുഗതകുമാരി ടീച്ചറുടെ ജന്മദിനത്തോട് അനുബന്ധിച്ച് വടക്കാഞ്ചേരി ബോയ്സ് ഹൈസ്ക്കൂളിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പ്രധാന അധ്യാപിക ശ്രീമതി ബിന്ദു ടി.പി വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.