വാഴാനിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു

വാഴാനി : കൈക്കൂലി വാങ്ങുന്നതിനിടെ വാഴാനി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിജിലൻസിൻ്റെ പിടിയിലായി. ഫോറസ്റ്റർ ഇഗ്നേഷ്യസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.എ മഹേഷ് കുമാർ എന്നിവരാണ് കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി യു.പ്രേമൻ്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത് . ഇവരുടെ കൈയിൽനിന്ന് 6000 രൂപ (500 x 12) പിടിച്ചെടുത്തിട്ടുണ്ട്. ജനുവരി 19 ന് ജിയോളജിക്കൽ പാസ് എടുത്ത് മണലിത്തറ ഭാഗത്തുനിന്ന് മണ്ണ് ലാലൂരിലെ, ഐ എം വിജയൻ ഇൻഡോർ സ്റ്റേഡിയം പണിയുന്നതിന് കൊണ്ടുപോകുന്നതിന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.വിജിലൻസ് നിർദ്ദേശപ്രകാരം വാഴാനി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വെച്ച് കൈക്കൂലി കൊടുക്കുന്നതിനിടെയാണ് തൃശ്ശൂർ വിജിലൻസ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്.