കുണ്ടന്നൂർ സേഫ് ഗ്രീൻ പബ്ലിക് ലൈബ്രറി ആൻഡ് റഫറൻസ് സെന്റർ ഉദ്ഘാടനം ചെയ്തു.

വടക്കാഞ്ചേരി : കുണ്ടന്നൂർ സെഫ് ഗ്രീൻ പബ്ലിക് ലൈബ്രറി ആൻഡ് റഫറൻസ് സെന്ററിന്റെ പുതിയ കെട്ടിടത്തിലെ പ്രവർത്തനോദ്ഘാടനവും കെ.പി.എൻ.നമ്പീശൻ അനുസ്മരണവും നടത്തി.വടക്കാഞ്ചേരി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു. എം.എസ്.സിദ്ധൻ അധ്യക്ഷനായി.എ. പത്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി.രാജശേഖരൻ ,റീന ജോസ്,വി.വിശ്വനാഥൻ ടി. ബി.ബിനീഷ് എന്നിവർ സംസാരിച്ചു.