പുന്നംപറമ്പ് വീട് കുത്തിതുറന്നു മോഷണം.

പുന്നംപറമ്പ് : പുന്നംപറമ്പ് വീട് കുത്തിതുറന്ന്‍ ആറ് പവന്‍ സ്വര്‍ണം കവര്‍ന്നു. പുന്നംപറമ്പ് സെന്‍ററില്‍ താമസിക്കുന്ന ബാബുവിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വീടിനു മുകളിലെ കോണി റൂമിന്‍റെ വാതില്‍ തകര്‍ത്താണ് മോഷ്ട്ടാക്കള്‍ അകത്തു കടന്നത്‌. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.