കെ.പി.എൻ.നമ്പീശൻ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്തു.

വടക്കാഞ്ചേരി : കെ.പി.എൻ.നമ്പീശൻ സ്മാരക മന്ദിരം കുമ്പളങ്ങാട് പടിഞ്ഞാറേക്കരയിൽ സി.പി.എം.ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.എം.ഏരിയ സെക്രട്ടറി പി.എൻ.സുരേന്ദ്രൻ അധ്യക്ഷനായി .വൈകീട്ട് നടന്ന പൊതുസമ്മേളനം മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലസംഘം ജില്ലാ പ്രസിഡന്റ് ആയിരുന്ന കെ.പി.എൻ.നമ്പീശനെ ലൈബ്രറികളും അനുസ്മരിച്ചു.കുമ്പളങ്ങാട് വായനശാലയിൽ നടന്ന അനുസ്മരണം അനിൽ അക്കരെ എം.എൽ.എ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ അഞ്ചു കിടപ്പുരോഗികൾക്കു ധനസഹായം വിതരണം ചെയ്തു. വടക്കാഞ്ചേരി ശ്രീ കേരള വർമ പബ്ലിക് ലൈബ്രറിയിൽ കെ.പി.എൻ.സ്മൃതി നടന്നു.