![]()
എരുമപ്പെട്ടി : പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ എരുമപ്പെട്ടി സർക്കാർ ആശുപത്രിയിൽ സേവനത്തിനായി നിയമിച്ച താത്ക്കാലിക ജീവനക്കാർക്കുള്ള വേതനം സംഭാവനയായി നൽകി,എസ്.വൈ.എസ്.ജില്ലാകമ്മിറ്റി മാതൃകയാകുന്നു.രണ്ടു ജീവനക്കാർക്കുള്ള ശമ്പളമാണ് സാന്ത്വനം പദ്ധതിയിലുൾപ്പെടുത്തി നൽകുന്നത്. മഴക്കാലരോഗങ്ങൾ പടർന്നു പിടിച്ച സാഹചര്യത്തിലാണ് 2 ജീവനക്കാരെ താൽക്കാലികമായി നിയമിച്ചത്.ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയേയും ഒരു ഫാർമസിസ്റ്റിനെയുമാണ്.നിയമിച്ചത്.ഇവർക്കുള്ള വേതനം എച്ച്.എം.സി.പദ്ധതിയിലുൾപ്പെടുത്തി എസ്.വൈ.എസ്.ജില്ലാ കമ്മിറ്റി നൽകും.എസ്.വൈ.എസ്.ജില്ലാ സെക്രട്ടറി എം.എം.ഇബ്രാഹിം,ആശുപത്രിയുടെ ചുമതലയുള്ള വടക്കാഞ്ചേരി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാലും ആശുപത്രി സൂപ്രണ്ട് ഡോ.ടോണി ആളൂരുമായി കൂടിക്കാഴ്ച നടത്തി തീരുമാനിക്കുകയായിരുന്നു.