പാർളിക്കാട് കവർച്ച:പ്രതികൾ പിടിയിലായതായി സൂചന.

വടക്കാഞ്ചേരി : പാർളിക്കാട് ദമ്പതിമാരെ ആക്രമിച്ചു കവർച്ച ചെയ്ത കേസിലെ പ്രതികൾ പിടിയിലായതായി സൂചന. വടക്കാഞ്ചേരി, എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിധികളിൽ അടുത്ത ദിവസങ്ങളിലുണ്ടായ കവർച്ചകൾക്കു പിന്നിൽ ഇവരാണെന്നതിനു വ്യക്തമായ സൂചനയുണ്ട്. പാർളിക്കാട് കവർച്ചയ്ക്ക് ശേഷം പോലീസ് കൂടുതൽ ജാഗരൂകരായിരുന്നു.തുടർച്ചയായി ഉണ്ടായ മോഷണ ശ്രമങ്ങൾ ജനങ്ങളെ ഭീതിയിലാക്കിയിരുന്നു. ഇതേതുടർന്ന് പല സംഘടനകളുടെയും സഹായത്തോടെ  വടക്കാഞ്ചേരി സി.ഐ.സിനോജിന്റെ നേതൃത്വത്തിൽ നൈറ്റ് പട്രോളിംഗ് ഊർജിതമാക്കിയിരുന്നു.