![]()
വടക്കാഞ്ചേരി : വടക്കാഞ്ചേരി എസ് ബി ഐ ബാങ്കിൽ മോഷണ ശ്രമം നടത്തിയ കള്ളൻ ആദ്യം ബാങ്കിൽ പ്രവേശിച്ചു കവർച്ച നടത്താനുള്ള ഉപകരണങ്ങൾ ബാങ്കിനുള്ളിൽ വച്ചു മടങ്ങി. പിന്നീട് തിരിച്ചു വന്ന് ക്യാമറകളിൽ സ്പ്രേ അടിച്ചു. അകത്തു പ്രവേശിച്ചപ്പോഴും ലോക്കറിന്റെ പൂട്ട് തകർത്തപ്പോഴും അലാറം അടിച്ചു എങ്കിലും ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. ഫോൺ വഴി ബാങ്ക് മാനേജർക്ക് ലഭിച്ച സന്ദേശമാണ് ശ്രമം വിഫലമാക്കിയത്. ലോക്കറുകളാണ് മോഷ്ടാവിനെ ലക്ഷ്യം. അന്വേഷണസംഘവും പ്രത്യേകം രൂപീകരിച്ച ജാഗ്രതസേനയും പ്രവർത്തനം ഊർജിതമാക്കി.