മത്സ്യകൃഷിയിൽ സുവർണനേട്ടവുമായി ശ്രീനിഷ്

എരുമപ്പെട്ടി : മത്സ്യകർഷക വികസന ഏജൻസി വഴി ബംഗളൂരു സി.ഐ.എഫ്.ആർ.ഐ.യിൽ നിന്ന് പരിശീലനം നേടിയ ശ്രീനിഷ് 48 കുളങ്ങളിലായാണ് മത്സ്യകൃഷി നടത്തുന്നത്.ഫിഷറീസ് വകുപ്പിന്റെ മികച്ച ശുദ്ധജല മത്സ്യകർഷകർക്കുള്ള അവാർഡിന് അർഹനായ ഇദ്ദേഹത്തിന്റെ കൃഷി വിവിവിധ പഞ്ചായതുകളിലും കുന്നംകുളം മുനസിപ്പാലിറ്റിയിലുമായാണ്. കൂടുതൽ വിളവ് ലഭിക്കുമ്പോൾ ശക്തൻ മാർക്കെറ്റിലെത്തിക്കുകയാണ് പതിവ്.കഠിനപ്രയത്നവുംനിശ്ചയദാർഢ്യവുംകൊണ്ട് ഈ നേട്ടം കൈവരിച്ച ശ്രീനിഷ് നിലവിൽ ചൊവ്വന്നൂർ ബ്ലോക് കോ-ഓർഡിനേറ്റർ ആണ്.