കവർച്ചകൾക്കെതിരെ ജാഗ്രതസേന

വടക്കാഞ്ചേരി : തുടരെയുണ്ടായ മോഷണശ്രമങ്ങളുടെ ഭാഗമായി പൊതുജനങ്ങളുടെ സഹായത്തോടെ പോലീസ് ജാഗ്രതാ സേനയ്ക്കു രൂപം നൽകി. ഓരോ രാത്രിയിലും അതാത് മേഖലയിലെ 4 അംഗ സംഘം പട്രോളിംഗ് നടത്തുന്നതാണ് രീതി. അർദ്ധരാത്രി മുതൽ പുലർച്ചെ മൂന്നര വരെ സംശയാസ്പദമായ രീതിയിൽ റോഡിൽ കാണുന്നവരെ പരിശോധിക്കുകയും ആവശ്യമെങ്കിൽ പൊലീസിലറിയിക്കുകയും ചെയ്യുക എന്നതാണ് രീതി. ഇന്നുമുതൽ മേഖലയിൽ ജാഗ്രതാസേനയുടെ പ്രവർത്തനം ആരംഭിക്കും. സി.ഐ.സിനോജിന്റെ അധ്യക്ഷത യിൽ ചേർന്ന വിവിധ സംഘടനകളുടെയും ക്ലബ്ബ്കളുടെയും ഭരവാഹികളുടെ യോഗത്തിലാണ് സേനയ്ക്ക് രൂപം നൽകിയത്. സേന രൂപീകരിക്കണമെന്ന് ആഗ്രഹിക്കുന്നവർ സി.ഐ യുമായി ബന്ധപ്പെടണം.ph.9497987137.