വാഴാനിയിൽ താത്കാലിക റോപ് വേയിൽ ഒരു മണിക്കൂറോളം പെൺകുട്ടി കുടുങ്ങി

വാഴാനി : വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിൽ ടൂറിസം വാരാഘോഷത്തോടനുബന്ധിച്ചു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സജ്ജീകരിച്ച താത്കാലിക റോപ് വേയിൽ കുട്ടി കുടുങ്ങിയത് പരിഭ്രാന്തി പടർത്തി.തിരുവോണ ദിനത്തിൽ ഉച്ചകഴിഞ്ഞാണ് സംഭവം. ആകാശയാത്ര നടത്തുന്നതിനിടെ സാങ്കേതിക തകരാറുമൂലം റോപ് വേയുടെ പ്രവർത്തനം നിലക്കുകയായിരുന്നു.കുട്ടി ധൈര്യപൂർവം സുരക്ഷാവലയത്തിൽ അനങ്ങാതിരുന്നത് രക്ഷാപ്രവർത്തനത്തിന് സഹായകരമായി.വിദഗ്ധസംഘം സ്ഥലത്തെത്തി സമാന്തരമായി മറ്റൊരു സഞ്ചാരപാത നിർമ്മിച്ചതാണ് കുട്ടിയെ താഴെ ഇറക്കിയത്.