പട്ടാപ്പകൽ ഹോട്ടൽ കൊള്ളയടിച്ചു രണ്ടേകാൽ ലക്ഷം രൂപ കവർന്നു

അത്താണി : അത്താണിയിൽ പട്ടാപ്പകൽ ഹോട്ടൽ കൊള്ളയടിച്ചു പണം കവർന്നു.മിണാലൂർ മാണിക്യത്ത് സേതുമാധവന്റെ ഉടമസ്ഥതയിലുള്ള ശാസ്താ ഹോട്ടലിൽ ആണ് തിരുവോണ നാളിൽ കവർച്ച നടന്നത്. ഓണ വ്യാപാരത്തിന് ശേഷം സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.പഴയ വീടിനോട് ചേർന്നുള്ളതാണ് ഹോട്ടൽ.തിരുവോണ നാളിൽ ഉച്ചയ്ക്ക് കടയടച്ചു വീട്ടിൽ പോയ സമയത്ത് വീടിന്റെ പൂട്ടുപൊളിച്ചു അകത്തു കടന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നത്.വടക്കാഞ്ചേരി സി.ഐ.സ്റ്റീഫൻ, എസ്. ഐ.കെ.സി.രതീഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു.