ജില്ലാ തലത്തിൽ ഏറ്റവും നല്ല പി.ടി.എ. യ്ക്കുള്ള അവാർഡ് കുട്ടഞ്ചേരി ജി.എൽ.പി.എസ്. ന്

വടക്കാഞ്ചേരി : തൃശൂർ ജില്ലയിലെ ഏറ്റവും നല്ല പി.ടി.എ.യ്ക്കുള്ള അവാർഡ് കുട്ടഞ്ചേരി ജി.എൽ.പി.എസ്. ന്. തൃശൂർ ഗവ: മോഡൽ ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനിൽ കുമാറിൽനിന്ന് പി.ടി എ .. പ്രസിഡന്റ് കെ.എ. മനോജ് പ്രധാന അദ്ധ്യാപിക ജോജിയമ്മ മാത്യു, വികസന സമിതി ചെയർമാൻ വി.സി.ബിനോജ് മാസ്റ്റർ എന്നിവർ ചേർന്ന് സ്വീകരിച്ചു.