![]()
വടക്കാഞ്ചേരി : ജില്ലാ ആശുപത്രിയിൽ പകർച്ചപ്പനി ബോധവത്കരണ സന്ദേശവുമായി തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥികൾ ഫ്ലാഷ്‌മോബ് അവതരിപ്പിച്ചു. ചിത്രപ്രദർശനം,പാവനാടകം,മൈം എന്നിവയും നടത്തി. ആശുപത്രി സൂപ്രണ്ട് പി.കെ.ആശ ഉത്ഘാടനം നിർവഹിച്ചു. ഡോക്ടർ പി.എസ്.ദീപ ക്ലാസ് എടുത്തു. ഡോക്ടർ കെ.സുജയ,ഡോക്ടർ അനിത .ആർ.കൃഷ്ണൻ, ഓമന ജോസഫ് എന്നിവർ പ്രസംഗിച്ചു.