വടക്കാഞ്ചേരി കവർച്ച കേസ് പ്രതികളെ ജയിലിലടച്ചു

വടക്കാഞ്ചേരി : സംസ്ഥാന പാതയിൽ പാർളിക്കാട് കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തെ ഭയപ്പെടുത്തി സ്വർണവും പണവും അപഹരിക്കുകയും,എരുമപ്പെട്ടി പാഴിയോട്ടുമുറിയിലെ മൂന്നു കവർച്ച കേസിലെയും പ്രതികളെ തൃശ്ശൂർ സബ് ജയിലിലടച്ചു.ബുധനാഴ്ച വൈകീട്ട് ആണ് ഇവർ പോലീസ് പിടിയിലായത്.പിറ്റേന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ പോലീസിന്റെ അപേക്ഷയെതുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി നാലുദിവസത്തെക്കു  കസ്റ്റഡിയിൽ വീടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഒറ്റപ്പാലം,തൃശ്ശൂർ ടൗൺ,പാലക്കാട്, വടക്കഞ്ചേരി,ഒല്ലൂർ എന്നിവിടങ്ങളിലായി  ആറു ബൈക്ക് മോഷണവും മൂന്ന് മറ്റ് മോഷണങ്ങളും നടത്തിയിട്ടുള്ളതായി തെളിഞ്ഞു.