വടക്കാഞ്ചേരി മണ്ഡലത്തിൽ മാതൃക പാർപ്പിട പദ്ധതിയ്‌ക്ക് അംഗീകാരം

വടക്കാഞ്ചേരി : കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന എന്ന പദ്ധതിയുമായി സംയോജിപ്പിച്ചു വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തിൽ 200 കോടി രൂപ അടങ്കൽ വരുന്ന മാതൃക പാർപ്പിട പദ്ധതി നടപ്പാക്കുന്നത്തിന് അംഗീകാരം ലഭിച്ചതായി അനിൽ അക്കരെ എം.എൽ.എ അറിയിച്ചു.650,700 ചതുരശ്ര അടി വീടുകൾ ഏകദേശം 8 ലക്ഷം രൂപ ചിലവിലാണ് നിർമ്മിക്കുന്നത്. പൂർണ്ണമായി പണികഴിച്ച ,എല്ലാ സൗകര്യങ്ങളോടും കൂടിയ 2000 മാതൃകാ വീടുകളാണ് വടക്കാഞ്ചേരി നഗരസഭ, തെക്കുംകര,മുളങ്കുന്നത്തുകാവ്,അവണൂർ,തോളൂർ,കോലഴി,കൈപ്പറമ്പ് ,അടാട്ട് എന്നീ പഞ്ചായത്ത്കളിലാണ് ആദ്യം അനുവദിക്കുക..p.m.a.y. പദ്ധതി പ്രകാരം 2.62 ലക്ഷം രൂപ കേന്ദ്ര സർക്കാർ മാനദണ്ഡങ്ങളിൽ വരുന്ന ഗുണഭോക്താവിന് ലഭിക്കും.ബാക്കി അഞ്ചര ലക്ഷം രൂപ 9.5% പലിശയോടുകൂടി 200 മാസത്തിനകം തിരിച്ചടയ്ക്കണം. കുടുംബത്തിലെ മുതിർന്ന വനിതാ അംഗത്തിന്റെ പേരിലാണ് വായ്‌പ അനുവദിക്കുക.രാജ്യത്ത് ആദ്യമായി ആണ് കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നിയമസഭാ മണ്ഡലത്തിൽ ഇത്തരം ഒരു പരിപാടി നടപ്പിലാക്കുന്നത് എന്നും,വീട് നിർമ്മാണത്തിനാവശ്യാമായ പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകൾക്ക് എം.എൽ.എ .ഓഫീസിൽ പ്രത്യേക സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടുണ്ടെന്നും എംഎൽ.എ. അറിയിച്ചു.