അത്താണിയിൽ വ്യാപാരസ്ഥാപനത്തിൽ കവർച്ച

അത്താണി : അത്താണിയിലെ വ്യാപാരസ്ഥാപനത്തിൽ മോഷണം. അത്താണി സെന്ററിലെ ഗിഫ്റ്റ് വേൾഡ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. നാൽപതിനായിരം രൂപയും മെമ്മറികാർഡും നഷ്പ്പെട്ടു. അഞ്ചാം നിലയിലെ തട്ട് പൊളിച്ചു അകത്തു കടന്ന മോഷ്ടാക്കൾ കടയ്ക്കകത്തെ ഷട്ടറുകളും തകർത്തു. വടക്കാഞ്ചേരി സി.ഐ- ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.