കണ്ണുകൾക്ക്‌ ദൃശ്യഭംഗി ഒരുക്കി ചെറുചക്കിചോല

എരുമപ്പെട്ടി : ചിറ്റണ്ട കണ്ടൻചിറ വനത്തിനുള്ളിലെ ചെറുചക്കി ചോല വെള്ളച്ചാട്ടം ആണ് മഴ കനത്തതോടെ സഞ്ചാരികൾക്ക് കണ്ണിനു കുളിർമയേകുന്ന കാഴ്ച ഒരുക്കുന്നത്. വനത്തിലെ നീർചോല കളിൽ നിന്നുൽഭവിക്കുന്ന വെള്ളച്ചാട്ടമാണിത്.വെള്ളച്ചാട്ടം കാണാനായി കാഴ്ചക്കാരുടെ തിരക്ക് വർധിക്കുകയാണ്. റോഡിൽ നിന്നും കുറച്ചു ദൂരം വന മാർഗ്ഗം നടക്കാനുണ്ട്. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഇക്കോ ടൂറിസം പദ്ധതി തയ്യാറാക്കുന്നുണ്ട്.