ഗതാഗത കുരുക്കിന്‌ പരിഹാരം ആവശ്യപ്പെട്ട് താലൂക്ക് വികസന സമിതി യോഗം

വടക്കാഞ്ചേരി : ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പോലീസ്,മോട്ടോർ വാഹന വകുപ്പ് എന്നിവരോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. വടക്കാഞ്ചേരിയിലെ അഴിയാത്ത ഗതാഗത കുരുക്ക് സാധാരണയായിരിക്കുകയാണ്.റീ  സർവേ നടപടികൾ പൂർത്തിയാക്കുകയും പട്ടയ വിതരണം വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി.