പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം

വടക്കാഞ്ചേരി : പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 1.75 ലക്ഷം രൂപ മോഷ്ടിച്ചു. ആര്യംപാടം സെന്ററിൽ കരുവാൻ വീട്ടിൽ കേശവന്റെ വീട്ടിലാണ് മോഷണം നാന്നത്.അടുക്കള വശത്തെ ഓട് ഇളക്കി മാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നത്.കാലത്ത് വീട്ടിൽ ആരുമില്ലാത്ത സമയത്താണ് മോഷണം നടന്നത്.പുതുരുത്തി അയ്യപ്പൻകാവിൽ പത്താമുദായം കാവടി ആഘോഷത്തിന്റെ ഭാഗമായി ശേഖരിച്ച പണമാണ് നഷ്ടപ്പെട്ടത്.കേശവന്റെ മകൻ പ്രസാദ് ആഘോഷ കമ്മിറ്റി പ്രസിഡന്റ് ആണ്.ബാങ്കിൽ നിക്ഷേപിക്കാൻ സൂക്ഷിച്ച പണമാണ്നഷ്ടപ്പെട്ടത്.മെഡിക്കൽ കോളേജ് എസ്.ഐ.പി.യു.സേതുമാധവന്റെ നേതൃത്വത്തിൽ പോലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.