നീളുന്ന മോഷണ പരമ്പര-ഒരേ രാത്രിയിൽ നാലിടത്തു മോഷണം

എരുമപ്പെട്ടി : മേഖലയിൽ ഒറ്റരാത്രിയിൽ നാലിടത്തു മോഷണം. ഇന്നലെ പുലർച്ചെയാണ് വെള്ളറക്കാട്,പാഴിയോട്ടുമുറി എന്നിവിടങ്ങളിൽ മോഷണം നടന്നത്.കുടക്കുഴി,കിഴക്കേപുരക്കൽ മോഹനന്റെ വീടിന്റെ പുറകുവശത്തെ വാതിൽ തകർത്തു അകത്തു കടന്ന മോഷ്ടാവ് രണ്ടര പവൻ സ്വർണവും മൊബൈൽ ഫോണും കവർന്നു.പോർച്ചിൽ കിടന്ന കാറും കൊണ്ടുപോകാനായി ശ്രമം നടന്നിട്ടുണ്ട്.ഇവരുടെ വീടിന് സമീപത്തെ തൊണ്ടിയത്തു മാധവന്റെ വീട്ടിലെ  ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.തുടർന്ന് പാഴിയോട്ടുമുറി സ്വദേശി കുട്ടന്റെ ഉടമസ്ഥതയിലുള്ള വജൻ വർക്ക് ഷോപ്പിൽ നിന്നൊരു ബൈക്ക് മോഷ്ടിച്ചു കടന്നുകളയുകയും തുടർന്ന് വെള്ളറക്കാട് പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള മുക്രിയത്തു ഓഡിറ്റോറിയത്തിൽ ബൈക്ക് ഉപേക്ഷിച്ച ശേഷം അവിടെ കിടന്നിരുന്ന ബുള്ളറ്റുമായി സ്ഥലം വിട്ടു.സി.പി.എം.വോളന്റിയർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ വടക്കാഞ്ചേരി സ്വദേശി സനലിന്റേതാണ് ബുള്ളറ്റ്.സി.ഐ.രാജേഷ്. കെ.മേനോന്റെ നേതൃത്വത്തിൽ പോലീസ് സംഘവും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുത്തു.മോഷ്ടാവിന്റേത് എന്നു കരുതുന്ന ഒരു കർചീഫും പോലീസിന് ലഭിച്ചിട്ടുണ്ട്.