![]()
വടക്കാഞ്ചേരി : വിനോദസഞ്ചാര കേന്ദ്രമായ പൂമല ഡാം മാലിന്യനിക്ഷേപ കേന്ദ്രമായി മാറി. പൂമല, പറമ്പയി,ചോറ്റുപറ,നടപറമ്പ് തുടങ്ങി മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ വിവിധ വർഡുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നത് ഇവിടെ നിന്നാണ്.പകർച്ചവ്യാധികളും മാരകരോഗങ്ങളും വ്യാപകമായ ഈ കാലത്ത് മാലിന്യം കലർന്ന വെള്ളം കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ട്.ഡാം സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾ വലിച്ചെറിയുന്ന കുപ്പികളും മറ്റു പ്ളാസ്റ്റിക് മാലിന്യങ്ങളും രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ ചാക്കുകളിലാക്കി തള്ളുന്ന കോഴി വേസ്റ്റ് അടക്കമുള്ള മാലിന്യങ്ങളും ജലത്തെ മലിനമാക്കുന്നു. കറുത്തിരുണ്ട് ചണ്ടിയും വേസ്റ്റുകളും നിറഞ്ഞതായി മാറിയിരിക്കുകയാണ് ഡാമിലെ ജലം.