വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്ക് ഡയാലിസിസ്, മാമ്മോഗ്രാം സംവിധാനങ്ങൾ

വടക്കാഞ്ചേരി : ജില്ലാ ആശുപത്രിയിൽ ഡയാലിസിസ്, മാമ്മോഗ്രാം സംവിധാനങ്ങൾക്കായി ഒരു നിലകൂടി ജില്ലാ പഞ്ചായത്ത് നിർമ്മിക്കും.ജില്ലാ ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതുവരെ ആശുപത്രി കോംബൗണ്ടിലെ പുതിയ നിർമ്മിതികൾ തത്‌ക്കാലത്തേക്ക്  നിർത്തിവയ്ക്കുന്നതിനും ജില്ലാ ആസ്പത്രി വികസന സമിതിയോഗത്തിൽ ധാരണയായി.യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ അധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ ,ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ.ആശ എന്നിവർ പ്രസംഗിച്ചു.