കവർച്ച കേസ് പ്രതികൾ നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ

വടക്കാഞ്ചേരി : പാർളിക്കാട് ദമ്പതിമാരെ ഭയപ്പെടുത്തി പണവും സ്വർണവും കവർന്ന കേസിലെ പ്രതികളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രധാന പ്രതി എന്നു കരുതുന്ന ബാബുരാജ് ഇതിനോടകം തന്നെ നിരവധി കവർച്ച,ഭവനഭേദനം,കളവ്‌കേസു‌കളിൽ പ്രതിയാണ്.സമാന സ്വഭാവമുള്ള മറ്റു കേസുകളിലും ഇയാളുണ്ടോ എന്നു പോലീസ് അന്വേഷണം ആരംഭിച്ചു.കുന്നംകുളം ഡി.വൈ എസ്.പി.പി.വിശ്വംഭരൻ, വടക്കാഞ്ചേരി സി.ഐ. ടി എസ്.സിനോജ്, എസ്.ഐ. കെ.സി.രതീഷ്കുമാകുർ എന്നിവരുടെ നേതൃത്വത്തിൽ ആണ് ചോദ്യം ചെയ്യൽ. വടക്കാഞ്ചേരി സ്റ്റേറ്റ് ബാങ്ക് ശാഖയിലെ കവർച്ചയ്ക്ക് പിന്നിൽ ഇവർ തന്നെ ആണോ എന്നും പോലീസ് സംശയിക്കുന്നു.എന്നാൽ തങ്ങൾക്കിതിൽ പങ്കില്ല എന്നാണ് പ്രതികൾ  പൊലീസിന് നൽകിയ മൊഴി.