ഐ.എൻ.ടി. യു. സി.യിൽനിന്നും ബി.എം. എസ്.ലേക്ക്

എരുമപ്പെട്ടി : എരുമപ്പെട്ടിയിൽ തൊഴിലാളി യൂണിയൻ ഐ .എൻ.ടി.യു.സി.വിട്ട് 16 അംഗങ്ങൾ ബി.എം.എസിൽ ചേർന്നു.യൂണിറ്റ് രൂപവത്കരണ യോഗത്തിൽ ബി.ജെ. പി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. ബി.എം.എസ്.ജില്ലാ ജോ. സെക്രട്ടറി ടി. കണ്ണൻ അംഗത്വവിതരണം നടത്തി.മേഖല പ്രസിഡന്റ് ശശി മാങ്ങാടൻ ,രാധാകൃഷ്ണൻ   കാഞ്ഞിരക്കോട്, ഇ. ചന്ദ്രൻ,കെ.എസ്.രാജേഷ് എന്നിവർ സംസാരിച്ചു.37 വർഷത്തോളം എരുമപ്പെട്ടിയിൽ ഐ.എൻ.ടി.യു. സി .യൂണിയൻ മാത്രമാണ് പ്രവർത്തിച്ചിരുന്നത്.