പെരുമഴയത്തുള്ള കാനനിർമ്മാണം യാത്രക്കാർക്ക്‌ ഭീഷണിയാകുന്നു

വടക്കാഞ്ചേരി : വാഴാനി റോഡിൽ പെരുമഴയത്ത്  പൊതുമരാമത്തു വകുപ്പിന്റെ കാനനിർമ്മാണം യാത്രക്കാരെ വെട്ടിലാക്കുന്നു.റോഡിലേക്ക് കോരിയിട്ട മൺകൂനകളിലിടിച്ചു അപകടങ്ങൾ പതിവാകുകയാണ്.ഞായറാഴ്ച ഓട്ടോറിക്ഷ ഈ മൺകൂനയിലിടിച്ചു മറിഞ്ഞു ഒരാൾക്ക് പരിക്കേറ്റു.