തോട്ടിൽ അറവുമാലിന്യം തള്ളി
വടക്കാഞ്ചേരി : വിരുട്ടാണം തോട്ടിൽ അറവുമാലിന്യങ്ങൾ തള്ളിയ നിലയിൽ.സമീപവാസികൾ കുളിക്കാനുപയോഗിക്കുന്ന കടവാണിത്.പനിയും മാരകരോഗങ്ങളും പെരുകുന്ന ഈ കാലത്തു സാമൂഹ്യവിരുദ്ധർ ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ ഏറെ ദോഷം ചെയ്യുന്നു.തളി ശിവക്ഷേത്രത്തിനും വിരുട്ടാണം ക്ഷേത്രത്തിനുമിടയിലുള്ള തോട്ടിൽ ദുർഗന്ധം കാരണം ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്.