മലയാറ്റൂർ തീർത്ഥാടകർക്ക് വിശ്രമ സൗകര്യം ഒരുക്കി വടക്കാഞ്ചേരി ഫൊറോനാ പള്ളി

വടക്കാഞ്ചേരി : നോമ്പു കാലത്ത് മലയാറ്റൂർ തീർഥാടനം നടത്തുന്നവർക്ക് എല്ലാവിധ വിശ്രമ സൗകര്യങ്ങളും ഇത്തവണയും വടക്കാഞ്ചേരി ഫൊറോനാ പള്ളിയിൽ ഒരുക്കിയിരിക്കുന്നു.തുടർച്ചയായി പന്ത്രണ്ടാം തവണയാണ് മലയാറ്റൂർക്ക് കാൽനടയായി തീർത്ഥാടനം നടത്തുന്ന ഭക്തർക്ക് 24 മണിക്കൂറും എല്ലാവിധ സൗകര്യവും പള്ളി ഒരുക്കുന്നത്. വിശ്രമം ,സൗജന്യ ഭക്ഷണം, പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ലഭ്യമാകും. മാർച്ച് 20 ചൊവ്വാഴ്ച മുതൽ വിശ്രമ കേന്ദ്രം പ്രവർത്തനം ആരംഭിക്കും.