പുതിയ റേഷൻ കാർഡ് വിതരണം

വടക്കാഞ്ചേരി : പുതിയ റേഷൻ കാർഡ് ലഭിച്ചിട്ടില്ലാത്ത ഉപഭോക്താക്കൾക്ക് അതാത് പഞ്ചായത്തിന് കീഴിലുള്ള വിതരണകേന്ദ്രങ്ങളിൽ നിന്നും റേഷൻ കാർഡ് ലഭ്യമാകും എന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഫെബ്രുവരി രണ്ടാം തിയതി വേലൂർ പഞ്ചായത്തിന് കീഴിലുള്ളവർക്കും ആറാം തിയതി ചൂണ്ടൽ പഞ്ചായത്തിന് കീഴിലുള്ളവർക്കും അതാത് പഞ്ചായത്ത് ഓഫീസുകളിൽ നിന്നും കാർഡ് ലഭ്യമാകും.റേഷൻ കാർഡ് ലഭിച്ചിട്ടില്ലാത്തവർക്ക് നിശ്ചിത തിയതിയിൽ പഞ്ചായത്ത് ഓഫീസിൽ നിന്നും കാർഡ് കൈപ്പറ്റാവുന്നതാണ് .