ബസ് സ്റ്റാൻഡ് നവീകരണം; രണ്ട് കോടി രൂപ അനുവദിച്ചു

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയ്ക്ക് കീഴിലുള്ള ഒട്ടുപാറ ,വടക്കാഞ്ചേരി ബസ് സ്റ്റാൻഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ അനുവദിച്ചതായി അനിൽ അക്കരെ എം.എൽ.എ. അറിയിച്ചു. ഇവിടുത്തെ ബസ് സ്റ്റാൻഡുകളുടെ സ്ഥിതി ശോചനീയമാണ്.ബസ്സുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതിനും നിർത്തിയിടുന്നതിനും ബുദ്ധിമുട്ടാണ്.ഇതിനുപുറമെ പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ രണ്ട് സ്റ്റാൻഡുകളിലും ഇല്ല.ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.വിവിധ ഇടങ്ങളിലേക്ക് പോകുന്നതിനായി ദിവസവും നൂറ് കണക്കിന് ആളുകൾ ഇവിടെ വന്നുപോകുന്നുണ്ട്.മുൻപും ഓട്ടുപാറ ബസ് സ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷന്റെ നിർമ്മാണം തുടങ്ങിയിരുന്നു.പാതി വഴിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിന്നുപോവുകയായിരുന്നു.