![]()
വടക്കാഞ്ചേരി : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജി രക്തസാക്ഷിത്വദിനം ആചരിച്ചു.ഡി.സി.സി.സെക്രട്ടറി കെ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോ കുര്യൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സർവമത പ്രാർത്ഥന, പ്രതിജ്ഞ എന്നിവ നടന്നു. സംസ്കാരസാഹിതി വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി സെമിനാർ നടത്തി.ഗാനരചയിതാവ് എം.ഡി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.