നിരോധിച്ച കറൻസി നോട്ടുകൾ ഉപേക്ഷിച്ച നിലയിൽ

കുമരനെല്ലൂര്‍ : ഒന്നാംകല്ല് ഒലിവ് ഇന്റർ നാഷണൽ സ്‌കൂളിന് മുൻവശത്തുള്ള പാടത്തു നിന്നും നിരോധിച്ച കറൻസി നോട്ടുകൾ കണ്ടെടുത്തു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളിൽ ഏറിയവയും കീറിയ നിലയിൽ ആയിരുന്നു. പതിനായിരത്തോളം രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്.