വടക്കാഞ്ചേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് വീണ്ടും വാഹനാപകടം.

വടക്കാഞ്ചേരി : വടക്കാഞ്ചേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് വീണ്ടും വാഹനാപകടം. ഷൊർണ്ണൂർ ഭാഗത്ത് നിന്ന് വന്ന പിക്ക് അപ് വാൻ ആണ് അപകടത്തിൽ പെട്ടത്. ആർക്കും കാര്യമായ പരിക്കുകൾ ഇല്ല. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് വെച്ച് നടന്ന അപകടത്തിൽ 2 പേർക്ക് പരിക്ക് പറ്റിയിരുന്നു. റോഡ് നിർമ്മാണത്തിലെ അശാസ്‌ത്രീയ മൂലം റയിൽവേ സ്റ്റേഷൻ പരിസരത്ത് അപകടങ്ങൾ തുടർക്കഥയാവുകയാണ്. മഴ പെയ്യുമ്പോൾ റോഡ് കൂടുതൽ മിനുസമാകുന്നതും അമിത വേഗതയും അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. ഇതു തടയുന്നതിന് റോഡ് സ്റ്റഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ ഫലം കാണുന്നില്ല എന്നതാണ് തുടർച്ചയായ അപകടങ്ങൾ തെളിയിക്കുന്നത്. ഫോട്ടോ കടപ്പാട്: voice of wadakkanchery