മിണാലൂരിൽ ഒരു വീട്ടിലെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്.

അത്താണി : വടക്കാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 31 ആയ മിണാലൂരിൽ ഒരു വീട്ടിലെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. 70 വയസുള്ള പുരുഷൻ, ഇയാളുടെ മകൻ(43), മരുമകൾ (33), 14, 11 വയസ്സുള്ള രണ്ടു പേരകുട്ടികൾ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഈ വീട്ടിലെ ഒരംഗം വരവൂർ പഞ്ചായത്തിലാണ് ജോലി ചെയ്യുന്നത്. ഈ വീട്ടിലെ ഗൃഹനാഥക്ക് ജൂലൈ 30ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വീട്ടിലെ മറ്റു അംഗങ്ങളുടെ സ്രവം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പരിശോധിച്ചു . ഇന്ന് വന്ന പരിശോധന ഫലത്തിൽ എല്ലാവർക്കും കൊവിഡ് സ്ഥിരീകരിച്ചു.