ഇൻഡെയിൻ ഗ്യാസ് ഏജൻസിയിൽ മിന്നൽ പരിശോധന
വടക്കാഞ്ചേരി : തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ഐ.ഒ.സി.യുടെ തിച്ചംപിള്ളി പിള്ളി ഗ്യാസ് ഏജൻസിയിൽ മിന്നൽ പരിശോധന. ഓൺലൈൻ വഴി ബുക്ക് ചെയ്തിട്ടും ഗ്യാസ് സിലിണ്ടർ ലഭിക്കാൻ ഒന്നര മാസത്തിലധികം കാലതാമസം നേരിടുന്നു എന്ന ഗുണഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് സപ്ലൈ ഓഫീസർ അയ്യപ്പ ദാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.മുൻപും ഇതുപോലുള്ള പരാതികൾ ഈ ഗ്യാസ് ഏജൻസിയുടെ പേരിൽ ഉണ്ടായിട്ടുണ്ട്. ജില്ലയുടെ മറ്റു ഭാഗങ്ങളിൽ നിന്നും ബുക്ക് ചെയ്താൽ രണ്ടാഴ്ചയ്ക്ക് ഉള്ളിൽ കിട്ടുമെന്നും വടക്കാഞ്ചേരിയിലെ ഏജൻസിയിൽ ഇത് കാലതാമസം ഉണ്ടാക്കുന്നുവെന്നും ആണ് ആരോപണം. അന്വേഷിച്ചു ചെല്ലുന്ന ഉപഭോക്താക്കളോട് മോശമായ പെരുമാറ്റം ആണ് ഏജൻസി സ്വീകരിക്കുന്നതെന്നും ഉള്ള ആരോപണങ്ങളുടെ പുറത്താണ് അന്വേഷണം. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ റീ ഫീലിങ് കേന്ദ്രത്തിൽ നിന്നുള്ള താമസമാണ് സിലിണ്ടർ വൈകുന്നതിന് കാരണമെന്ന വിശദീകരണത്തിന്റെ അടിസ്‌ഥാനത്തിൽ സപ്ലൈ ഓഫീസർ ഐ.ഒ.സി സെയിൽസ് വിഭാഗത്തെ വിളിച്ചു. 22 ദിവസങ്ങൾക്കുള്ളിൽ സിലിണ്ടർ ലഭ്യമാക്കാം എന്ന് തീരുമായി.