കാടിറങ്ങിയ പുള്ളിമാനെ തെരുവു നായ്ക്കൾ ആക്രമിച്ചു കൊന്നു

വടക്കാഞ്ചേരി : ഭരണിപ്പച്ച വനത്തിൽ നിന്ന് ഇറങ്ങിവന്ന പുള്ളിമാൻ തെരുവു നായ്ക്കളുടെ ആക്രമണത്തിൽ ചത്തു.ആക്രമണത്തിൽ പരിക്കേറ്റ് അവശനിലയിലായ പുള്ളിമാനെ വാഴക്കോട് ആണ് കണ്ടത്. സംഭവം അറിഞ്ഞെത്തിയ വനപാലകർ വെറ്റിനറി പോളി ക്ലിനിക്കിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മാൻ ചത്തിരുന്നു.