ഒട്ടുപാറ മാര്‍ക്കറ്റിലെ മാലിന്യത്തിനിടയിൽ പശുക്കുട്ടിയുടെ ജഡം

വടക്കാഞ്ചേരി : നഗരസഭയുടെ ഓട്ടുപാറ മാർക്കറ്റിൽ ഗർഭിണിയായ പശുക്കളെ കശാപ്പ് ചെയ്യുന്നു.രണ്ടുദിവസം തുടർച്ചയായി ഗർഭസ്ഥ പശുക്കുട്ടികളുടെ ജഡം നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ കണ്ടെത്തി. ഇവർ നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.ഇതിനിടയിൽ അരവുശാലക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പ്രകടനവുമായി ബി.ജെ.പി. പ്രവർത്തകർ നഗരസഭാകാര്യാലയത്തിലെത്തി.നഗരസഭയിലെ ബി.ജെ.പി. കൗൺസിലർ  ചന്ദ്രമോഹൻ കുമ്പളങ്ങാട് പ്രതിഷേധസമരത്തിന് നേതൃത്വം നൽകി. ആരോഗ്യ വകുപ്പ് ജീവനക്കാർ സ്ഥാപനത്തിലെ ഇറച്ചി പിടിച്ചെടുത്തു.ഓട്ടുപാറ ചന്തയിലെ  ഈ ഇറച്ചിക്കട അടച്ചുപൂട്ടുന്നതിന് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടറെ ചുമതലപ്പെടുത്തി.