വീട്ടുമുറ്റത്തെ കോഴിക്കൂട്ടിൽ നിന്നും മലമ്പാമ്പിനെ പിടികൂടി

കുണ്ടന്നൂര്‍ : ചുങ്കത്തു ഖാദിക്ക് സമീപം കരുവാൻ വീട്ടിൽ കല്യാണിയുടെ കോഴിക്കൂട്ടിൽ നിന്നുമാണ് 9 അടിയോളം നീളമുള്ള മലമ്പാമ്പിനെ കണ്ടെത്തിയത്. കൂട്ടിൽ നിന്നും 5 കോഴികളെ അകത്താക്കി കിടന്ന പാമ്പിനെ പിടിക്കാൻ രാവിലെ 8 ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു എങ്കിലും ഉദ്യോഗസ്ഥർ ഇല്ലെന്ന മറുപടി ആണ് ലഭിച്ചത്‌.പിന്നീട് വരവൂരിൽ നിന്ന് പുളിച്ചോട് സുബ്രഹ്മണ്യനെ എത്തിച്ചാണ് പാമ്പിനെ പിടികൂടിയത്. തുടർന്ന് പാമ്പിനെ ചാക്കിലാക്കി പൂങ്ങോട് വനം വകുപ്പ് ഓഫീസിൽ എത്തിച്ചു.