ചികിത്സ വൈകിയെന്ന പരാതിയെത്തുടർന്ന് കൂട്ടിരിപ്പുകാരൻ ഡോക്ടറുടെ മുഖത്തടിച്ചു

അത്താണി : ഞായറാഴ്ച ഉച്ചയ്ക്ക് വാഹനാപകടത്തിൽ പരിക്കേറ്റ രോഗിയെ വാഹനത്തിൽ കൊണ്ടുവന്നു അത്യാഹിത വിഭാഗത്തിൽ എത്തിച്ചതിന് ശേഷം ഡോക്ടറോട് കാര്യങ്ങൾ പറയുകയും, എന്നാൽ അരുണാചൽ പ്രദേശ്കാരനായ യുവ ഡോക്ടറുടെ സംസാരത്തിൽ തൃപ്തനാവാത്തതിനെ തുടർന്ന് രോഗിയുടെ കൂടെ വന്നയാൾ ഡോക്ടറുടെ മുഖത്ത് അടിക്കുകയായിരുന്നു. ജൂനിയർ ഡോക്ടർ ആയ ഭരതിനാണ് മർദനമേറ്റത്. സംഭവത്തിനു ശേഷം മുങ്ങിയ പ്രതിക്കായി മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ആരംഭിച്ചു.