കുണ്ടന്നൂർ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിന്റെ തിരുന്നാൾ ആഘോഷിച്ചു.

കുണ്ടന്നൂര്‍ : കുണ്ടന്നൂർ കർമ്മല മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കർമ്മല മാതാവിൻ തിരുന്നാൾ ആഘോഷിച്ചു. രാവിലെ 6.30 ന് കുർബാന. തുടർന്ന് 10.00 മണിക്കു ആഘോഷമായ പെരുന്നാൾ കുർബ്ബാനയ്ക്കു ഫാദർ. ഫെബിൻ.പുത്തൂർ കാർമ്മികത്വം വഹിച്ചു.തുടർന്ന് പെരുന്നാൾ സന്ദേശം,പ്രദക്ഷിണം, നൊവേന‌,ലദീഞ്ഞ് ,നേർച്ചവിതരണം എന്നിവ നടന്നു.ഇടവക വികാരി ഫാദർ ജോജു പനയ്ക്കൽ, പള്ളി ട്രസ്റ്റിമാർ എന്നിവർ നേതൃത്വം നൽകി.