![]()
വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പ് മേപ്പാടത്തു മതിൽ ഇടിഞ്ഞു വീണ് വയോധികൻ മരണമടഞ്ഞു. വടക്കാഞ്ചേരി നഗരസഭ യിലെ മാരത്തുകുന്ന് ഏലച്ചാട്ടിൽ തമ്പി(58) ആണ് മരിച്ചത്.നിർമ്മാണത്തിലിരിക്കുന്ന വീടിനോടു ചേർന്നുള്ള ഭീമൻ മതിലാണ് ഇടിഞ്ഞു വീണത്.ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.
(പ്രതീകാത്മക ചിത്രം.)