![]()
വടക്കാഞ്ചേരി : ഓട്ടുപാറ ബസ്സ് സ്റ്റാന്റിലെ അറ്റകുറ്റപണികൾ പുരോഗമിക്കുന്നു. അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വടക്കാഞ്ചേരിയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.ഷൊർണ്ണൂർ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ജനത ജ്വല്ലറിക്ക് മുന്നിലും തൃശ്ശൂർ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ന്യൂ കാസിലിനു മുന്നിലും നിർത്തി ആളുകളെ കയറ്റിയിറക്കണം. ഓട്ടുപാറയിൽ നിന്നും സർവീസ് ആരംഭിക്കുന്ന ബസ്സുകൾ വാഴനി റോഡിൽ പാർക്ക് ചെയ്യണം. ഓട്ടുപാറ ബൈപാസ് റോഡിലും അറ്റകുറ്റപണികൾ നടക്കുന്നുണ്ട്.