മച്ചാട് വനമേഖലയിൽ ആയുധധാരികളെ കണ്ടതായി നാട്ടുകാർ.

വടക്കാഞ്ചേരി : മച്ചാട് ഫോറസ്റ്റ് റെയ്ഞ്ചിനു കീഴിലെ വനമേഖലയിൽ കാടിനുള്ളിൽ ആയുധധാരികളെ കണ്ടതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് പോലീസും വനപാലകരും നാട്ടുകാരും ചേർന്ന് കാട് മുഴുവൻ തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല.വാർത്ത വെറും അഭ്യൂഹം മാത്രമാണെന്നും ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ല എന്നും ഉദ്യോഗസ്ഥർ അറിയിച്ചു.