ഓട്ടോ കെട്ടിവലിച്ചു പ്രതിഷേധിച്ചു

വടക്കാഞ്ചേരി : ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ചു വടക്കാഞ്ചേരിയില്‍ സി പി എം പ്രവര്‍ത്തകര്‍ ഓട്ടോറിക്ഷകള്‍ കെട്ടിവലിച്ചു പ്രകടനം നടത്തി. ഓട്ടുപാറയില്‍ നിന്ന് ആരംഭിച്ച പ്രകടനം വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തു സമാപിച്ചു. സി ഐ ടി യു ഏരിയ സെക്രട്ടറി കെ എം മൊയ്തു പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. സി പി എം ലോക്കല്‍ സെക്രട്ടറി കെ ആര്‍ രജിത് അധ്യക്ഷത വഹിച്ചു. ടി വി സുനില്‍ കുമാര്‍ , കെ പി മദനന്‍, ഐ എസ് സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.